Thursday, June 16, 2011

കണ്ണുനീര്‍...










മഴയുടെ കുളിരിലും-
കത്തി ജ്വലിക്കുന്ന മനസ്സ്..
വിശ്വമഖിലവും-
സന്തോഷത്തിന്‍ പെരുമഴ 
പെയ്തു കൊണ്ടിരിക്കുമ്പോഴും 
നയനങ്ങളില്‍ നിന്നും 
കണ്ണുനീരരുവി 
ഒഴുകി കൊണ്ടിരിക്കുന്നു.
കത്തിയാളുന്നകതാരിലേക്ക്‌  
കണ്ണീരൊഴുകിയെതുമ്പോള്‍
ഞാനാസ്വദിക്കുന്നു-
കണ്ണീരിനാനന്ദം...... 

Friday, March 11, 2011

സുനാമി 











നീല സാഗരമാര്‍ത്തലച്ചപ്പോള്‍ 
അവരെല്ലാം നിസ്സഹായര്‍ 
സാഗരമൊന്നു സന്ദര്‍ശിച്ചപ്പോള്‍ 
അവിടെയെല്ലാം ശൂന്യം 
പ്രകൃതിയോട് ക്രൂരത ചെയ്ത മര്‍ത്യന്‍ 
ദൈവത്തെ നിഷേധിച്ച മാനവന്‍ 
ഇന്നല്ലെങ്കില്‍ നാളെ നശിക്കും 
ദുനിയാവിനെ മാറോടണച്ചവന്‍
അവനുള്ള ദൈവ ദൃഷ്ടാന്തമീ സുനാമി
സാഗരമിനിയും ഇരമ്പാം
ഭൂഗോളമിനിയും പ്രകമ്പനം കൊള്ളാം 
അവസാന പ്രകമ്പനം വരെ.....

ആഘോഷതിമര്‍പിലുല്ലസിച്ചവര്‍ 
വയറിനു വേണ്ടി സാഗരത്തിലലഞ്ഞവര്‍ 
ഒരു നിമിഷമേ വേണ്ടി വന്നുള്ളൂ
കടലിനവരെ വിഴുങ്ങാന്‍ 
കൊട്ടാര സമാന വീടുകളിലെ സമ്പന്നന്‍ 
തെരുവോരങ്ങളിലഭയം തേടിയ യാചകന്‍ 
അഭയാര്‍ഥി ക്യാമ്പില്‍ അവരെല്ലാം സമന്മാര്‍ 
ഒരു പിടി അന്നത്തിനായി കേഴുന്നു 
ദൈവ ദൃഷ്ടാന്തമീ സുനാമി
സാഗരമിനിയും ഇരമ്പാം
ഭൂഗോളമിനിയും പ്രകമ്പനം കൊള്ളാം 
അവസാന പ്രകമ്പനം വരെ.....

Thursday, February 17, 2011

നീ...















അഹസ്സ് തമസ്സിനെ പുണരുമ്പോള്‍ 
ഗമിക്കുന്നു നിന്‍ തീരത്തേക്ക് ഞാന്‍
മാനസ വ്യഥകളിറക്കുവാന്‍ 
നിന്‍ സാന്ത്വന സംഗീതം 
ഹൃത്തിലാവാഹിക്കുവാന്‍  
അനുരാഗവതിയാം കുളിര്‍തെന്നല്‍ 
വന്നു തലോടിയെന്‍ മേനിയെ
ഇന്ദ്രധനുസ്സിനെ ദര്‍ശിച്ച -
മനസാന്തരങ്ങളില്‍ മൊട്ടിട്ടു
നിനക്കായ് പ്രണയ പുഷ്പങ്ങള്‍
നിന്‍ പ്രേയസിയാം ഭൂവില്‍ 
ഞാന്‍ വെറുമൊരു നരന്‍
തിരമാലകളോട് സല്ലപിച്ചപ്പോള്‍ 
അവളെന്നോട് ചൊല്ലി-
കഴിഞ്ഞുപോയ ഇന്നലെകള്‍ 
ഓര്‍മ്മകള്‍ മാത്രമാണ്
വരാനിരിക്കുന്നത് സ്വപ്നങ്ങളും
സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്
യാതാര്‍ത്ഥ്യം എന്നും....
ആഴിയേ... നീയെന്തു വിസ്മയം
താമസ്സിതാ മൂടിയിരിക്കുന്നു
അന്ധകാരത്തിലേക്ക് ഞാനില്ല
വിടചൊല്ലാന്‍ സമയമായി
അതനിവാര്യവുമാണ് സാഗരമേ...


Wednesday, February 16, 2011

മനസ്സ്

മനസ്സ്‌....
വേദനിക്കുന്ന ഹൃദയത്തിന്‌
കണ്ണീരിന്‍ കയ്യോപ്പിടാനുള്ള
ശൂന്യമായ കടലാസ്...
എവിടെയോ പോയി
എന്തൊക്കെയോ നേടി വരുന്നവര്‍ക്ക്
രക്തം മണക്കുന്ന വിരലുകളാല്‍
ചിത്രം കോറിയിടാനുള്ള
മൃദുല ശൂന്യത..
പ്രതീക്ഷകള്‍ കരിഞ്ഞുണങ്ങിയ
പ്രത്യാശകള്‍ കനലായെരിയുന്ന
സ്വപ്നങ്ങളുടെ ചവറ്റുകൊട്ട...
മോഹങ്ങളും മോഹഭംഗങ്ങളും പേറുന്ന
കടിഞ്ഞാണില്ലാത്ത രഥം...
വെള്ളിനൂല് പോലെ
സ്നേഹ സംഗീത സാന്ദ്രമായ
ചാറ്റല്‍മഴ കുളിരായിറങ്ങുമ്പോള്‍
ഒന്നു ദര്‍ശിക്കാന്‍ പോലുമാവാത്ത
അടഞ്ഞ ജാലകം...






Tuesday, February 15, 2011

മഞ്ഞു തുള്ളി



ആദിത്യന്‍ വന്നു തലോടിയാല്‍
അലിഞ്ഞു പോവുന്ന-
ശൂന്യമാം പളുങ്കു കണിക..
പക്ഷെ...
പുല്കൊടിതുംബിലെ സാന്നിധ്യം
അവനെ അഹങ്കാരിയാക്കുന്നു..