Thursday, February 17, 2011

നീ...















അഹസ്സ് തമസ്സിനെ പുണരുമ്പോള്‍ 
ഗമിക്കുന്നു നിന്‍ തീരത്തേക്ക് ഞാന്‍
മാനസ വ്യഥകളിറക്കുവാന്‍ 
നിന്‍ സാന്ത്വന സംഗീതം 
ഹൃത്തിലാവാഹിക്കുവാന്‍  
അനുരാഗവതിയാം കുളിര്‍തെന്നല്‍ 
വന്നു തലോടിയെന്‍ മേനിയെ
ഇന്ദ്രധനുസ്സിനെ ദര്‍ശിച്ച -
മനസാന്തരങ്ങളില്‍ മൊട്ടിട്ടു
നിനക്കായ് പ്രണയ പുഷ്പങ്ങള്‍
നിന്‍ പ്രേയസിയാം ഭൂവില്‍ 
ഞാന്‍ വെറുമൊരു നരന്‍
തിരമാലകളോട് സല്ലപിച്ചപ്പോള്‍ 
അവളെന്നോട് ചൊല്ലി-
കഴിഞ്ഞുപോയ ഇന്നലെകള്‍ 
ഓര്‍മ്മകള്‍ മാത്രമാണ്
വരാനിരിക്കുന്നത് സ്വപ്നങ്ങളും
സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്
യാതാര്‍ത്ഥ്യം എന്നും....
ആഴിയേ... നീയെന്തു വിസ്മയം
താമസ്സിതാ മൂടിയിരിക്കുന്നു
അന്ധകാരത്തിലേക്ക് ഞാനില്ല
വിടചൊല്ലാന്‍ സമയമായി
അതനിവാര്യവുമാണ് സാഗരമേ...


Wednesday, February 16, 2011

മനസ്സ്

മനസ്സ്‌....
വേദനിക്കുന്ന ഹൃദയത്തിന്‌
കണ്ണീരിന്‍ കയ്യോപ്പിടാനുള്ള
ശൂന്യമായ കടലാസ്...
എവിടെയോ പോയി
എന്തൊക്കെയോ നേടി വരുന്നവര്‍ക്ക്
രക്തം മണക്കുന്ന വിരലുകളാല്‍
ചിത്രം കോറിയിടാനുള്ള
മൃദുല ശൂന്യത..
പ്രതീക്ഷകള്‍ കരിഞ്ഞുണങ്ങിയ
പ്രത്യാശകള്‍ കനലായെരിയുന്ന
സ്വപ്നങ്ങളുടെ ചവറ്റുകൊട്ട...
മോഹങ്ങളും മോഹഭംഗങ്ങളും പേറുന്ന
കടിഞ്ഞാണില്ലാത്ത രഥം...
വെള്ളിനൂല് പോലെ
സ്നേഹ സംഗീത സാന്ദ്രമായ
ചാറ്റല്‍മഴ കുളിരായിറങ്ങുമ്പോള്‍
ഒന്നു ദര്‍ശിക്കാന്‍ പോലുമാവാത്ത
അടഞ്ഞ ജാലകം...






Tuesday, February 15, 2011

മഞ്ഞു തുള്ളി



ആദിത്യന്‍ വന്നു തലോടിയാല്‍
അലിഞ്ഞു പോവുന്ന-
ശൂന്യമാം പളുങ്കു കണിക..
പക്ഷെ...
പുല്കൊടിതുംബിലെ സാന്നിധ്യം
അവനെ അഹങ്കാരിയാക്കുന്നു..